പാലാ: രോഗിയെ പൂര്‍ണമായി ബോധം കെടുത്താതെയുള്ള അതീവ സങ്കീര്‍ണമായ എവേക് ക്രാനിയോട്ടമി ശസ്ത്രക്രിയ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. തലച്ചോറിലെ ചലന നിയന്ത്രണ മേഖലയ്ക്ക് സമീപം ട്യൂമര്‍ ബാധിച്ച ഇരുപത്തിയേഴുക്കാരിക്കാണു പൂര്‍ണമായും മയക്കാതെ ബോധാവസ്ഥയില്‍ ശസ്ത്രക്രിയ നടത്തിയത്.
ഇടുക്കി സ്വദേശിയായ യുവതിയുടെ തലച്ചോറിന്റെ മുന്‍ഭാഗമായ ഫ്രോണ്ടല്‍ ലോബില്‍ ചലനശേഷിയെയും സംസാരശേഷിയെയും നിയന്ത്രിക്കുന്ന സുപ്രധാന കേന്ദ്രങ്ങള്‍ക്കു തൊട്ടടുത്തായിരുന്നു ട്യൂമറിന്റെ സ്ഥാനം. ശസ്ത്രക്രിയയ്ക്കിടെ ഈ ഭാഗങ്ങള്‍ക്ക് ക്ഷതം സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ രോഗിയുമായിസംസാരിക്കുകയും നിര്‍ദേശങ്ങളോട് പ്രതികരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യേണ്ടത് അത്യാവശ്യമായിരുന്നു.
ന്യൂറോ സര്‍ജറി ആന്‍ഡ് സ്പൈന്‍ സര്‍ജറി വിഭാഗം മേധാവി ഡോ. എം.കെ. സരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ ശസ്ത്രക്രിയ വിജയകരമാക്കിയത്. ന്യൂറോ നാവിഗേഷന്‍, ഇന്‍ട്രാഓപ്പറേറ്റീവ് ന്യൂറോ മോണിറ്ററിംഗ് എന്നീ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. ട്യൂമറിന്റെ സ്ഥാനം കൃത്യമായി നിര്‍ണയിച്ച ശേഷം സുപ്രധാന കോശങ്ങളെ സംരക്ഷിച്ചുകൊണ്ടു ട്യൂമര്‍ പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിച്ചു.അനസ്തേഷ്യ വിഭാഗത്തിലെ ഡോ.ശിവാനി ബക്ഷിയും ശസ്ത്രക്രിയയുടെ ഭാഗമായി. സുഖം പ്രാപിച്ച രോഗി ആശുപത്രി വിട്ടു.
അത്യാധുനിക ചികിത്സാരംഗത്തു പുതിയ മുന്നേറ്റം കൂടിയാണ് അതീവ സങ്കീര്‍ണമായ എവേക് ക്രാനിയോട്ടമി ശസ്ത്രക്രിയ നട്ടെല്ല്, നാഡി, തലച്ചോറ് സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും അപകടത്തില്‍ പെടുന്നവര്‍ക്കും ആധുനിക ചികിത്സകളും നൂതന രീതിയിലുള്ള ശസ്ത്രക്രിയകളും മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ ആന്‍സ് സ്പൈന്‍ സര്‍ജറി വിഭാഗത്തില്‍ ലഭ്യമാണ്.
ബ്രയിന്‍ ട്യൂമര്‍ ശസ്ത്രക്രിയകള്‍, കീഹോള്‍ സ്പൈന്‍ സര്‍ജറി,അന്യൂറിസം കോയിലിംഗ്, അന്യൂറിസം ക്ലിപ്പിംഗ്, കോംപ്രിഹെന്‍സീവ് ന്യൂറോസര്‍ജിക്കല്‍ പ്രാക്ടീസ്,എന്‍ഡോസ്കോപ്പിക് സ്പൈന്‍ സര്‍ജറി, മൈക്രോന്യൂറോസര്ജറി, മിനിമലി ഇന്വേസ് സ്പൈന്‍ സര്‍ജറി ആന്‍ഡ് സ്പൈന്‍ സ്റ്റെബിലൈസേഷന്‍, ഫ്ലോ ഡൈവര്‍ട്ടര്‍ സ്റ്റെന്റ് ഫോര്‍ കോംപ്ലക്സ് അന്യൂറിസംസ്, ഇന്‍ട്രാഓപ്പറേറ്റീവ് ന്യൂറോനാവിഗേഷന്‍ ഗൈഡഡ് സര്‍ജറി, സ്പൈനല്‍ ട്യൂമര്‍ എക്സിഷന്‍, സര്‍വിക്കല്‍ കോര്പെക്ടോമി, റിവിഷന്‍ സ്പൈന്‍ സര്‍ജറീസ്, നാവിഗേഷന്‍ അസിസ്റ്റഡ് സ്പൈന്‍ സര്‍ജറി തുടങ്ങിയവ ഉള്‍പ്പെടെയുള്ള നൂതന ചികിത്സാരീതികള്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടന്നു വരുന്നു.